Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Have Risen

ഗ​​ൾ​​ഫ് എ​​ണ്ണ ക​​യ​​റ്റു​​മ​​തി ഉ​​യ​​ർ​​ന്നു

ല​​ണ്ട​​ൻ: പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ സം​​ഘ​​ർ​​ഷ​​ത്തി​​ന് അ​​യ​​വു​​വ​​ന്ന​​തോ​​ടെ ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള എ​​ണ്ണ ക​​യ​​റ്റു​​മ​​തി​​യി​​ൽ വ​​ൻ വ​​ർ​​ധ​​ന. മേ​​യ് മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ജൂ​​ണി​​ൽ ക​​യ​​റ്റു​​മ​​തി​​യി​​ൽ മൂ​​ന്നു മി​​ല്യ​​ണി​​ല​​ധി​​കം ബാ​​ര​​ലി​​ന്‍റെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​താ​​യി ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഇ​​തോ​​ടെ പ്ര​​തി​​ദി​​നം 10 മി​​ല്യ​​ണ്‍ ബാ​​ര​​ലി​​ല​​ധി​​കം ക്രൂ​​ഡ് ഓ​​യി​​ലാ​​ണ് ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ നി​​ന്ന് ക​​യ​​റ്റു​​മ​​തി ചെ​​യ്ത​​തെ​​ന്ന് കാ​​ർ​​ഗോ അ​​ന​​ലി​​റ്റി​​ക്സ് വെ​​ബ്സൈ​​റ്റാ​​യ കെ​​പ്ല​​ർ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. യു​​ദ്ധ​​ത്തി​​ന് മു​​ൻ​​പു​​ള്ള ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ 40 ശ​​ത​​മാ​​നം കു​​റ​​വാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ ക​​യ​​റ്റു​​മ​​തി.

ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ കു​​ടു​​ങ്ങി​​ക്കി​​ട​​ന്ന ദ​​ശ​​ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ബാ​​ര​​ൽ അ​​സം​​സ്കൃ​​ത എ​​ണ്ണ അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കാ​​ൻ വ​​ഴി​​യൊ​​രു​​ക്കി എ​​ണ്ണ വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത് യു​​എ​​ഇ ആ​​ണ്. ഇ​​ത് ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​നും എ​​ണ്ണ വി​​ല സം​​ഘ​​ർ​​ഷ​​ത്തി​​നു മു​​ൻ​​പു​​ള്ള നി​​ര​​ക്കി​​ലേ​​ക്ക് താ​​ഴ്ത്താ​​നും ഉ​​ത്പാ​​ദ​​ക​​രെ സ​​ഹാ​​യി​​ച്ചു.

കെ​​പ്ല​​ർ പു​​റ​​ത്തു​​വി​​ട്ട വി​​വ​​ര​​ങ്ങ​​ൾ പ്ര​​കാ​​രം സൗ​​ദി അ​​റേ​​ബ്യ, യു​​എ​​ഇ, കു​​വൈ​​റ്റ്, ഇ​​റാ​​ക്ക്, ഇ​​റാ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള മൊ​​ത്തം അ​​സം​​സ്കൃ​​ത എ​​ണ്ണ, ക​​ണ്ട​​ൻ​​സേ​​റ്റ് എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യും മേ​​യ് മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് പ്ര​​തി​​ദി​​നം 3.5 മി​​ല്യ​​ണി​​ല​​ധി​​കം ബാ​​ര​​ൽ വ​​ർ​​ധി​​ച്ച് 10.07 മി​​ല്യ​​ണ്‍ ബാ​​ര​​ലി​​ലെ​​ത്തി.

മ​​റ്റൊ​​രു കാ​​ർ​​ഗോ അ​​ന​​ലി​​റ്റി​​ക്സ് ക​​ന്പ​​നി​​യാ​​യ വോ​​ർ​​ട്ടെ​​ക്സ​​യു​​ടെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ജൂ​​ണി​​ലെ എ​​ണ്ണ ക​​യ​​റ്റു​​മ​​തി പ്ര​​തി​​ദി​​നം 10.2 മി​​ല്യ​​ണ്‍ വ​​ർ​​ധി​​ച്ചു. മേ​​യി​​ൽ ഇ​​ത് ഏ​​ഴു മി​​ല്യ​​ണ്‍ ബാ​​ര​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഒ​​രു വ​​ർ​​ഷം മു​​ന്പ​​ത്തേ​​ക്കാ​​ൾ 16.5 മി​​ല്യ​​ണ്‍ ബാ​​ര​​ലി​​ന്‍റെ കു​​റ​​വാ​​ണ്.

കെ​​പ്ല​​ർ ഡാ​​റ്റ പ്ര​​കാ​​രം ജൂ​​ണി​​ൽ യു​​എ​​ഇ​​യു​​ടെ ക​​യ​​റ്റു​​മ​​തി എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന റി​​ക്കാ​​ർ​​ഡാ​​യ 3.7-3.8 മി​​ല്യ​​ണ്‍ ബാ​​ര​​ലി​​ൽ എ​​ത്തി. മേ​​യ് മാ​​സ​​ത്തേ​​ക്കാ​​ൾ ഒ​​രു മി​​ല്യ​​ണ്‍ ബാ​​ര​​ലി​​ല​​ധി​​കം മു​​ക​​ളി​​ലാ​​ണി​​ത്.

സൗ​​ദി അ​​റേ​​ബ്യ​​യു​​ടെ ജൂ​​ണി​​ലെ ക​​യ​​റ്റു​​മ​​തി 7,68,000 ബാ​​ര​​ൽ വ​​ർ​​ധി​​ച്ച് പ്ര​​തി​​ദി​​നം 4.52 മി​​ല്യ​​ണ്‍ ബാ​​ര​​ലി​​ലെ​​ത്തി. ഇ​​റാ​​ക്ക്, കു​​വൈ​​റ്റ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി 8,00,000 ബാ​​ര​​ൽ വീ​​ത​​മാ​​യി ഉ​​യ​​ർ​​ന്നു. കു​​വൈ​​റ്റ് ത​​ങ്ങ​​ളു​​ടെ ഉ​​ത്പാ​​ദ​​നം ജൂ​​ണി​​ൽ 1.65 മി​​ല്യ​​ണ്‍ ബാ​​ര​​ലാ​​യി കു​​ത്ത​​നെ കൂ​​ട്ടി​​യി​​ട്ടു​​ണ്ട്.

യു​​എ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഉ​​പ​​രോ​​ധ​​ങ്ങ​​ളി​​ൽ ഇ​​ള​​വ് വ​​ന്ന​​തോ​​ടെ ഇ​​റാ​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യി​​ൽ 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​ർ​​ധ​​ന​​വു​​ണ്ടാ​​യ​​താ​​യി വോ​​ർ​​ട്ടെ​​ക്സ ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്നു.

യു​​ദ്ധ​​സ​​മ​​യ​​ത്ത് ഹോ​​ർ​​മുസ് ക​​ട​​ലി​​ടു​​ക്ക് ഒ​​ഴി​​വാ​​ക്കാ​​നാ​​യി സൗ​​ദി അ​​റേ​​ബ്യ​​യും യു​​എ​​ഇ​​യും ത​​ങ്ങ​​ളു​​ടെ ബ​​ദ​​ൽ പൈ​​പ്പ്‌ലൈൻ സം​​വി​​ധാ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു. കൂ​​ടാ​​തെ യു​​എ​​ഇ​​യു​​ടെ ദേ​​ശീ​​യ എ​​ണ്ണ​​ക്ക​​ന്പ​​നി​​യാ​​യ അ​​ഡ്നോ​​ക് (എഡിഎൻഒസി) ക​​യ​​റ്റു​​മ​​തി സു​​ഗ​​മ​​മാ​​ക്കാ​​ൻ പ്ര​​ത്യേ​​ക ടാ​​ങ്ക​​ർ ഷ​​ട്ടി​​ൽ സ​​ർ​​വീ​​സും ന​​ട​​ത്തി. എ​​ന്നാ​​ൽ ഇ​​റാ​​ക്കി​​നും കു​​വൈ​​റ്റി​​നും ഇ​​ത്ത​​രം ബ​​ദ​​ൽ പൈ​​പ്പ്‌ലൈൻ സൗ​​ക​​ര്യ​​ങ്ങ​​ൾ ഇ​​ല്ലാ​​യി​​രു​​ന്നു.

 

Latest News

Corehub Up